തൃശൂർ: പുന്നയൂർക്കുളം സിപിഐ എം പ്രഥമ ചാവക്കാട് ഏരിയ കമ്മിറ്റി അംഗവും 45 വർഷത്തോളം ദേശാഭിമാനി ഏജൻ്റുമായിരുന്ന എഇഒ നോക്കോല റോഡിൽ ചെരപ്പറമ്പിൽ കേശവൻ (ദേശാഭിമാനി കേശവൻ (95-വയസ്സ്) അന്തരിച്ചു.
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്-കാരം ഞായറാഴ്‌ച രാവിലെ വീട്ടുവളപ്പിൽ നടന്നു.
ഭാര്യ - പരേതയായ സരോജിനി. മക്കൾ: ബേബി സമീർ (സിപിഐ എം തൃപ്പറ്റ് ബ്രാഞ്ച് സെക്രട്ടറി, റിട്ട. എസ് ഐ, കുന്നംകുളം), ബീന (അങ്കണവാടി റിട്ട. അധ്യാപിക, എരമംഗലം പൊന്നാനി), വിൽസൺ ( കള്ളുഷാപ്പ് മാനേജർ), ഷീല (അങ്കണവാടി അധ്യാപിക തെക്കേപ്പുറം കുന്നംകുളം), തമ്പി (സർവേയർ). മരുമക്കൾ: പ്രമീള, നിഷ, വിജയൻ, ലിജി, പരേതനായ വാസു.
Tags:
വേർപാട്