Trending

പ്രശസ്‌ത തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു.



ചെന്നൈ: തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു. (71- വയസ്സ്) ചെന്നൈയിലെ അഡയാറിൽ  ചികിത്സയിലിരിക്കെ മരിച്ചു 

മകൻ അർചിത്താണ് മരണവാർത്ത സ്ഥിരീകരിച്ചത്.

വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമായിരുന്നു മദൻ ബോബ്. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർത്ഥ പേര്. ഹാസ്യവേഷങ്ങൾ ഉൾപ്പെടെ 600-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1992-ൽ പുറത്തിറങ്ങിയ 'വാനമേ എല്ലായ്' എന്ന ചിത്രത്തിലൂടെയാണ് മദൻ ബോബ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത് അഭിനയ മേഖലയിൽ സുപ്രധാന സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ബോളിവുഡിലും തന്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ മദൻ ബോബിന് ലഭിച്ചിരുന്നു. അഭിനയത്തിന് പുറമേ സംഗീതജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. മലയാളത്തിൽ

സെലുലോയിഡ്. ഭ്രമരം തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ