കോഴിക്കോട്: കുഞ്ഞിന് മുറ്റത്തു നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ മണ്ട ചീഞ്ഞുദ്രവിച്ച തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം.
വാണിമേലിൽ പീടികയുള്ള പറമ്പത്ത് ജംഷിദിന്റെ ഭാര്യ ഫഹീമ (30- വയസ്സ്) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം.
കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ പൊടുന്നനെ തെങ്ങ് യുവതിയുടെ ദേഹത്തേക്ക് വീ പതിക്കുകയായിരുന്നു.
സമീപത്ത് തന്നെ ഉണ്ടായിരുന്ന കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
യുവതിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിയുടെ മയ്യിത്ത് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾക്ക് ശേഷം മയ്യിത്ത് കുടുംബത്തിന് വിട്ടുനൽകും.
മുള്ളമ്പത്ത് സ്വദേശി എൻ.പി ഫരീദ് (പര്യായി) ൻ്റെയും സുലൈഖയുടെയും മകളാണ്.
മക്കൾ - ഹാമിദ് ഫിദാൻ, നഹസൈഫ്,
ഖബറടക്കം -ഇന്ന് (07-08-2025- വ്യാഴാഴ്ച) പകൽ മുണ്ടോ ക്കണ്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ,
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒