കോഴിക്കോട്: കുറ്റിക്കാട്ടൂർ മാമ്പുഴയിൽ നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങി 20 കാരന് ദാരുണാന്ത്യം. കുറ്റിക്കാട്ടൂർ പേര്യ പണ്ടാരപ്പറമ്പ് സ്വദേശി
സിദ്ധീഖിൻ്റെ മകൻ
മുഹമ്മദ് നാസിൽ (20-വയസ്സ്) ആണ് മരിച്ചത്. കോഴിക്കോട് ജെഡിടി വിദ്യാലയത്തിൽ മൂന്നാം വർഷ ഐടി വിദ്യാർത്ഥിയായിരുന്നു നാസിൽ.
കുടുംബാംഗങ്ങൾക്കൊപ്പം മാമ്പുഴയിലെ കീഴ്‌മാട് കടവിൽ കുളിക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് 2:30 ഓടെയായിരുന്നു സംഭവം. സ്ഥിരമായി കുളിക്കുന്ന കടവിൽ, ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു നാസിൽ.
നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിപ്പോയ നാസിലിനായി കൂടെയുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിയായ ഒരാൾ പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്തി, നാസിലിനെ കണ്ടെത്തി കരയ്ക്കെത്തിച്ചു. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ നാസിലിന്റെ മൃതദേഹം പൊലിസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറും. നീന്തലിൽ നന്നായി അറിയുന്ന നാസിൽ, സ്ഥിരം കുളിക്കുന്ന കടവിൽ മുങ്ങിപ്പോയതിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
മാതാവ് - പണ്ടാരപ്പറമ്പ് മർഹൂം മുഹമ്മദ് എന്നവരുടെ മകൾ സലീന
പി.പി. ഫിഹ്റിൻ്റെ സഹോദരിയുടെ മകനാണ് നാസിൽ.
അല്ലാഹുവെ സഹോദരന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണെ......ഖബ്ർ സ്വർഗ്ഗമാക്കണെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്