Trending

പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി അല്ലാഹുവിലേക്ക് യാത്രയായി.

 


എടപ്പാൾ (മലപ്പുറം): പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എടപ്പാള്‍ തലമുണ്ട സ്വദേശി മച്ചിങ്ങല്‍ വീട്ടില്‍ ജാഫര്‍ അലി ദാരിമി (40-വയസ്സ്)  നിര്യാതനായി. 

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.

ഖബറടക്കം ഇന്ന് (15-09-2025-തിങ്കളാഴ്ച) ഉച്ചയ്ക്ക് 1:00- മണിക്ക് എടപ്പാൾ അങ്ങാടി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ.

നന്തി ദാറുസ്സലാം അറബി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം നിരവധി മസ്ജിദുകളില്‍ ഇമാമായും മദ്രസ്സ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

സമസ്ത പ്രവര്‍ത്തകനും അജ് വ സംസ്ഥാന സമിതി അംഗവുമായിരുന്നു.

പിതാവ് - പരേതനായ ഹസൻ. 

മാതാവ് - പരേതയായ ഐഷ. 

ഭാര്യ - സുഹ്റ. (ഗൂഡല്ലൂര്‍ സ്വദേശിനി).

സഹോദരൻമാർ - ഫക്രുദ്ദീൻ അലി, അക്ബർ അലി, ലുക്മാൻ ഹകീം, അക്ബർ. സഹോദരിമാർ - സുലൈഖ, ഹജാര,സക്കീന.


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ