മുക്കം (കോഴിക്കോട്): കാട്ടുപന്നിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
കാരശ്ശേരി ഓടത്തെരുവ് കോഴി സൻ എന്നവരുടെ മകൻ ജബ്ബാർ (45-വയസ്സ്) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓമശ്ശേരിക്ക് സമീപം മുടൂരിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കാട്ടുപന്നിയെ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കു പറ്റി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കോടഞ്ചേരിയിലാണ് താമസം.
സഹോദരൻ - ലത്തീഫ് .
കൂടത്തായി മണി മുണ്ട ചെന്നിക്കൽ കുഞ്ഞാലിയുടെ മരുമകനാണ്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ള മയ്യിത്ത് നിയമനടപടികൾക്ക് ശേഷം
മയ്യിത്ത് ഓടത്തെരുവിലുള്ള വീട്ടിലേക്ക് കൊണ്ടുവരും.
മയ്യിത്ത് നിസ്കാരം ഇന്ന് (09-09-2025-ചൊവ്വാഴ്ച) രാത്രി 07:00- മണിക്ക് മുക്കം കറുത്തപറമ്പ് ജുമാ മസ്ജിദിൽ,
9:00- മണിക്ക് കൂടത്തായി മസ്‌ജിദ് നൂർ ജുമാ മസ്ജിദിൽ, ഖബറടക്കം പുറായിൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

