Trending

ഹൃദയാഘാതം; താത്തൂർ പൊയിൽ സ്വദേശി അൽകോബാറിൽ മരണപ്പെട്ടു



കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് അൽകോബാറിൽ മരണപ്പെട്ടു. മാവൂർ താത്തൂർ പൊയിൽ കല്ലിടുംമ്പിൽ അബ്ദുൽ ഖാദർ (57-വയസ്സ്) ആണ് മരിച്ചത്. 

തുക്ബയിലെ താമസസ്ഥലത്ത് ഇന്ന് രാവിലെ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടനെ സമീപത്തെ മുഹമ്മദ് അൽ ദോസരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

30 വർഷമായി പ്രവാസിയായ ഇദ്ദേഹം പരേതരായ ചെറിയ ആലി-മറിയ ദമ്പതികളുടെ മകനാണ്. 

ഭാര്യ - ഹസീന. 

മക്കൾ - റാസി അലി, റാമി അലി, അനൂദ്, സദീം. 

സഹോദരങ്ങൾ - ഫാത്തിമ, മുഹമ്മദ്, നൗഷാദ്, നസീറ, ഹാരിസ് (അൽ ഹസ), നിശാന.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മമയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ അൽകോബാർ കെ.എം.സി.സി പ്രസിഡന്റ് ഇക്‌ബാൽ ആനമങ്ങാട്, വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ