റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷിബു സോറൻ (81-വയസ്സ്) അന്തരിച്ചു.
ഒരുമാസമായി ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അച്ഛനാണ് ഷിബു സോറൻ.
നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറൻ. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്
അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിപോന്നത്.
Tags:
വേർപാട്