Trending

എം ശങ്കരനാരായണപിള്ള അന്തരിച്ചു



തിരുവനന്തപുരം: കെജിഒഎ, എൻജിഒ യൂണിയനുകളുടെ നേതാവും എഴുത്തുകാരനുമായിരുന്ന എം ശങ്കരനാരായണപിള്ള (88-വയസ്സ്) അന്തരിച്ചു. 

ഇന്ന് വ്യാഴം ഉച്ചയ്ക്ക് തിരുവനന്തപുരം ഗോവിന്ദൻസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ലോക്കൽ ഫണ്ട് ഓഡിറ്റിൽ ജോയിന്റ് ഡയറക്ടർ ആയാണ് ശങ്കരനാരായണപിള്ള സർവീസിൽ നിന്നും വിരമിച്ചത്. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേർസണൽ സ്റ്റാഫ് അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്നു. 

സംസ്ക‌ാരം നാളെ വെള്ളിയാഴ്ച രാവിലെ വെളിയത്തെ കുടുംബവീട്ടിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ