വേർപാട്;
കഴിഞ്ഞ
(05-07-2025-ശനിയാഴ്‌ച) ജിദ്ദ - ദിയാദ് റോഡിൽ യാത്രയ്ക്കിടെ
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻവശത്ത് താമസിക്കുന്ന സ്രമ്പിക്കൽ (തണൽ) മുസ്തഫയാണ് (46-വയസ്സ്) സൗദി അറേബ്യയിലെ തായിഫിന് സമീപം ളുൽമിൽ അപകടത്തിൽ മരിച്ചത്.
SADWA എക്സിക്യൂട്ടീവ് മെമ്പറാണ്.
..
പരേതൻ്റെ മയ്യിത്ത് നിസ്കാരം ഇൻഷാ അല്ലാഹ് (18-07-2025- വെള്ളിയാഴ്ച) തായിഫ് മസ്ജിദിൽ ജുമുഅ നിസ്കാരാനന്തരം മയ്യിത്ത് നിസ്കാരവും ശേഷം ഖബറടക്കവും നടക്കും.
സാധ്യമാകുന്ന പ്രവാസി സുഹൃത്തുക്കൾ എല്ലാവരെല്ലാം മയ്യിത്ത് നിസ്കാരത്തിലും ഖബറടക്കത്തിലും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു ,
മയ്യിത്ത് നിസ്കാരം - നാട്ടിൽ
മയ്യിത്ത് നിസ്കാരം ഇന്ന്
മയ്യിത്ത് നിസ്കാരം ഇന്ന് (18-07-2025- വെള്ളിയാഴ്ച) മഗ്‌രിബ് നിസ്‌കാരശേഷം തിരുവമ്പാടി മിൽമുക്ക് ജൂമാമസ്ജിദിൽ വെച്ച് നടക്കും കഴിയുന്ന എല്ലാ മുഅ്മിനീങ്ങളും മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കുന്നു.
പരേതരായ സ്രാമ്പിക്കൽ ഇമ്പിച്ചാലി - ആച്ചുമ്മ ദമ്പതികളുടെ മകനാണ്.
സഹോദരിമാർ - റുബീന, ഹൈറുന്നിസ.
അല്ലാഹു സഹോദരന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
നാട്ടിലെ മഹല്ലുകളിൽ പള്ളികളിൽ സഹോദരൻ്റെ പേരിൽ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു... 🤲
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
<~~~~~~~~~~~~~~~>
🔊 *NKS NEWS* 🔊
Tags:
വേർപാട്