Trending

35 വർഷത്തെ പ്രവാസം; നാട്ടിലേക്കുള്ള വിമാന യാത്രക്കിടെ കാപ്പിൽ സ്വദേശി മരിച്ചു



വേർപാട് :

ദമ്മാം: സൗദിയിലെ ദമ്മാമിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി മരിച്ചു. മലപ്പുറം വണ്ടൂർ കാപ്പിൽ സ്വദേശി അഷ്റഫാണ് മരിച്ചത്. ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര തിരിച്ച അഷ്റഫിന് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ വിമാനം ഗോവയിലെ മോപ വിമാനത്താവളത്തിൽ അടിയന്തര ലാന്റിംഗ് നടത്തി അഷ്റഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അസുഖ ബാധിതനായ അഷ്റഫ് തുടർ ചികിത്സക്കായാണ് നാട്ടിലേക്ക് തിരിച്ചിരുന്നത്. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

35 വർഷമായി സൗദിയിലെ അൽഹസയിൽ ജോലി ചെയ്‌തുവരികയായിരുന്നു.

അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ, 
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ