Trending

ചെന്നിത്തലയിൽ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി



ആറാട്ടുപുഴ (ആലപ്പുഴ): ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശികളും ആറാട്ടുപുഴ മംഗലത്ത് താമസക്കാരുമായ തൈവേലിക്കകത്ത് ഷിജു -അനില ദമ്പതികളുടെ മകൾ നേഹ (15-വയസ്സ്) ആണ് മരിച്ചത്.

ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങി  നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവമറിഞ്ഞത്. ആറാം ക്ലാസ് മുതൽ
ഇവിടെയാണ് സ്നേഹ പഠിക്കുന്നത്. മരണകാരണം അറിവായിട്ടില്ല.

മാന്നാർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.
 ആത്മഹത്യയാണെന്നാണ് പ്രാഥമികമായ സംശയം. 

അതേസമയം കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നതുമായി ബന്ധപ്പെട്ട് വ്യക്തത വന്നിട്ടില്ല.

ഹോസ്റ്റലില്‍ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ആണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്.

പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. നേരത്തെ റാഗിങ് പരാതികള്‍ സ്‌കൂളില്‍ ഉയര്‍ന്നിരുന്നു. അതാണോ മരണകാരണം എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ