തിരുവനന്തപുരം: രക്തദാനം നടത്തുന്ന 'ബ്ലഡ് ഡോണേഴ്സ് കേരള' പ്രസ്ഥാനത്തിന്റെ സ്‌ഥാപകൻ വിനോദ് ഭാസ്കരൻ (47-വയസ്സ്) അന്തരിച്ചു.
കെഎസ്ആർടിസി ചങ്ങനാശ്ശേരി ഡിപ്പോയിലെ ബസ് കണ്ടക്ടറായ വിനോദ് ഭാസ്കരന്റെ ആശയമാണ് ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായ ബ്ലഡ് ഡോണേഴ്സ് കേരള എന്ന സൗജന്യ രക്തദാനസേനക്ക് തുടക്കമിട്ടത്.
കരൾ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
Tags:
വേർപാട്