തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സീനിയർ സിവിൽ പോലിസ് ഓഫീസർ പി വി സന്ദേശ് (46-വയസ്സ്) ഹൃദയാഘാതം മൂലം ഡ്യൂട്ടിക്കിടെ അന്തരിച്ചു.
ഹൃദയ സംബന്ധമായ അസുഖം മൂലമാണ് മരണം
തൃശൂർ നെടുപുഴയിലെ വനിതാ പോളിടെക്നിക്കിനടുത്താണ് താമസം.
പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ് പി വി സന്ദേശ്.
മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നീ തന്ന നിരുപാധികസ്നേഹം എന്ന് സന്ദേശിന്റെ വിയോഗത്തിൽ മന്ത്രി പ്രതികരിച്ചു. എൻ്റെ കുട്ടിക്ക് ഞാൻ എങ്ങിനെ വീടനൽകും എന്നും മന്ത്രി കുറിച്ചു.
ഭാര്യ - ജീന എം വി. മക്കൾ - ഋതുപർണ്ണ, ഋതിഞ്ജയ്. സഹോദരങ്ങൾ - സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ. സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലു മണിയ്ക്ക് നടന്നു.
2002-2003 ലെ കാലഘട്ടത്തിൽ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലെ കോളേജ് യൂണിയൻ ചെയർമാനായിരുന്നു പി വി സന്ദേശ്.
Tags:
വേർപാട്