ഓമശ്ശേരി (കോഴിക്കോട്):
അമ്പലക്കണ്ടി കുഴിമ്പാട്ടിൽ അബൂബക്കർ മുസ്‌ലിയാർ (73-വയസ്സ്) മരണപ്പെട്ടു.
ഖബറടക്കം - ഇന്ന് (28-06-2025-ശനിയാഴ്ച) രാവിലെ 10 :30-ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
ഭാര്യ - ഖദീജ വെണ്ണക്കോട്
മക്കൾ - അബ്ദുൽ ജലീൽ(ബ്രദേഴ്സ് ഫിഷ് മാർക്കറ്റ്-കൂടത്തായി),അബ്ദുൽ റഹ്‌മാൻ,അബ്ദുൽ ഖാദർ (ഇരുവരും യു.എ.ഇ),ആരിഫ.
സഹോദരങ്ങൾ - കുഴിമ്പാട്ടിൽ ഇബ്രാഹീം കുട്ടി ഹാജി, ആമിന (പൂളപ്പൊയിൽ).
മരുമക്കൾ - കരീം (കരീറ്റിപ്പറമ്പ്), ഹഫ്സത്ത് (അണ്ടോണ), ഹന്നത്ത് (പടനിലം),നജ്ല (കരീറ്റിപ്പറമ്പ്).
കൂത്തുപറമ്പ്,പയ്യോളി,കുടുക്കിലുമ്മാരം,വെണ്ണക്കോട്,മുണ്ടോട്ട് പൊയിൽ,അമ്പലക്കണ്ടി,കൊടുവള്ളി പ്രാവിൽ,വല്ലത്തായ് പാറ,ഫറോക്ക് എന്നിവിടങ്ങളിൽ മദ്രസ അധ്യാപകാനായി സേവനമനുഷ്ഠിച്ചിരുന്നു.
ജനാസ നിസ്കാരത്തിന് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.മരണാനന്തരം പാണക്കാട് സാദാത്തീങ്ങളിൽ ആരെങ്കിലും ജനാസ നിസ്കാരത്തിന് നേതൃത്വം നൽകണമെന്നത് അദ്ദേഹത്തിന്റെ വസ്വിയ്യത്തായിരുന്നു.
അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ,
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്