മുംബൈ: സംഗീത വിഡിയോ കാന്ത ലാഗയിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല(42-വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് അവർക്ക് ഹൃദയാഘാതമുണ്ടായത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണസമയത്ത് ഭർത്താവ് പരാഗ് ത്യാഗിയും ആശുപ്രതിയിലുണ്ടായിരുന്നു. മൃതദേഹം പുലർച്ചെ പന്ത്രണ്ടരയോടെ പോസ്റ്റ്മാർട്ടത്തിനായി കൂപ്പർ ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റൊരു ആശുപ്രതിയിൽ നിന്നാണ് മൃതദേഹം ഇവിടേക്ക് കൊണ്ട് വന്നത്. യഥാർഥ മരണകാരണം അറിയാൻ മൃതദേഹം പോസ്റ്റ്മാർട്ടം നടത്തണമെന്ന് അസിസ്റ്റന്റ്' മെഡിക്കൽ ഓഫീസർ പറഞ്ഞു.
Tags:
വേർപാട്