Trending

ചേന്ദമംഗലൂർ: ഇ.എൻ അബ്ദുളള മൗലവി ഓർമ്മയായി



മുക്കം ( കോഴിക്കോട്): ചേന്ദമംഗലൂർ  
പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന ശൂറ അംഗവുമായിരുന്ന ഇഎൻ അബ്ദുള്ള മൗലവി അല്ലാഹുവിലേക്ക് യാത്രയായി . 

(78- വയസ്സായിരുന്നു) 

മയ്യിത്ത് ഇന്ന് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക്  ഇസ്ലാഹിയ കോളജ് കാമ്പസിൽ പൊതുദർശനത്തിന് വെയ്ക്കും.

മയ്യിത്ത് നിസ്കാരം - നാളെ (04-05-2025- ഞായറാഴ്ച) രാവിലെ 08:30 -ന്  ചേന്ദമംഗല്ലൂർ  ഒതയമംഗലം ജുമാ മസ്ജിദിൽ

ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദ് , കണ്ണൂർ മസ്ജിദുന്നൂർ എന്നിവിടങ്ങളിൽ ദീർഘകാലം ഖത്തീബ് ആയി സേവനമനുഷ്ഠിച്ചു. .

ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ്, ശാന്തപുരം അൽജാമിഅ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

ഇസ്ലാഹിയ അസ്സോസിയേഷൻ മാനേജ്മെന്റ് കമ്മറ്റി അംഗം , ജമാഅത്തെ ഇസ്ലാമി മേഖല നാസിം, പ്രാദേശിക അമീർ, KIG അഖില സൗദി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

ഭാര്യ - സൈനബ 
മക്കൾ - നസീറ, അമീൻ ജൗഹർ, യാസർ, നദീറ, നുജൂബ, നസീല, നബീൽ 

സഹോദരങ്ങൾ - പരേതരായ ഇ. എൻ മുഹമ്മദ് മൗലവി, മഹ്മൂദ് മൗലവി , ഇ എൻ ഇബ്രാഹിം മൗലവി,  ഇ എൻ അബ്ദുൽ ഹമീദ്, ഇ എൻ അബ്ദുൽ ജലീൽ, ഇ എൻ ആയിഷ .

മരുമക്കൾ - വി. പി ശൗകത്തലി , സാജിദ (വാലില്ലാപ്പുഴ) ഹാഷിം എളമരം, യസീറ (ഓമശ്ശേരി), ഷമീം (അരീക്കോട്,, മൈമൂന (ഗോതമ്പറോഡ് ).


ഇന്നലെ ഇ എൻ.   ഒതയമംഗലം പള്ളിയിലെ ഹജ്ജ്‌യാത്രികർക്കുള്ള  പൊതു പരിപാടിയിൽ പങ്കെടുത്ത്  സംസാരിച്ചിരുന്നു.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ