തിരുവനന്തപുരം: ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.
നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരിച്ചത്. ഇന്നലെ (ഞായർ) രാവിലെ പത്തു മണിയോടെയായിരുന്നു അപകടം.
അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.
ഒന്നര വയസ്സുള്ള അനുജൻ വീടിനു പുറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാൻ റുക്സാന ഓടിയെത്തുകയായിരുന്നു.
അതിനോടകം തന്നെ മരം റുക്സാനയുടെ ദേഹത്ത് വീണിരുന്നു. അനുജൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ റുക്സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags:
വേർപാട്