പെരുമ്പാവൂർ (എറണാകുളം): പാറയിൽ കാൽതെന്നി പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങി മരിച്ചു. പെരുമ്പാവൂർ മൗലൂദുപുര പുളിക്കക്കുടി വീട്ടിൽ ഷാജഹാൻ്റെ മകൾ ഫാത്തിമ ഷെറിൻ (19-വയസ്സ്) ആണ് മരിച്ചത്.
വാഴക്കുളം പഞ്ചായത്തിലെ മുടിക്കൽ തടി ഡിപ്പോ കടവിൽ ഇന്നലെ ശനിയാഴ്‌ച രാവിലെ 6.30-നായിരുന്നു സംഭവം.
ഇരുവരും പാറയിൽ കയറി മൊബൈലിൽ സെൽഫി എടുക്കുന്നതിനിടെയായിരുന്നു അപകടം. സഹോദരി ഫർഹത്ത് കാൽതെന്നി പുഴയിലേക്ക് വീണതിനെത്തുർന്ന് രക്ഷിക്കാൻ ചാടിയതായിരുന്നു ഫാത്തിമ. പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ചുകൊണ്ടിരുന്ന നാട്ടുകാരൻ രക്ഷപ്പെടുത്തിയ ഫർഹത്തിനെ (15) പെരുമ്പാവൂരിലെ സ്വകാര്യ ആശുപ്രതിയിൽ പ്രഥമശുശ്രൂഷ നൽകിവിട്ടു. ഫാത്തിമക്കായി ആദ്യം നാട്ടുകാരും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിൽ വിഫലമായി.
തുടർന്ന് കോതമംഗലത്ത് നിന്നെത്തിയ സ്കൂബാ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രഭാതസവാരിക്കും സമീപത്തെ ഷീ ജിമ്മിലും എത്തിയതായിരുന്നു സഹോദരികൾ. ഇതിനിടെയാണ് കടവിൽ ഇറങ്ങിയത്. പെരുമ്പാവൂർ മർത്തോമ കോളജ് ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു ഫാത്തിമ ഷെറിൻ. ഖത്തറിൽ ഡ്രൈവറായ ഷാജഹാൻ എത്തിയശേഷം രാത്രി ഖബറടക്കും. മാതാവ്: സൈന.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്