മുളന്തുരുത്തി (എറണാകുളം): വ്യായാമം
ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു.
മുളന്തുരുത്തി ചാലപ്പുറത്ത് രാജ് (42-വയസ്സ്) ആണ് ബുധനാഴ്ച രാവിലെ 5.30നു പൈനുങ്കൽപാറയിലെ ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്.
ഈ സമയം ജിമ്മിൽ ആരും ഉണ്ടായിരുന്നില്ല. സാധാരണ രാവിലെ 6 മണിയോടെ ജിമ്മിലെത്താറുള്ള രാജ് 5 മണിയോടെയെത്തി ജിം തുറന്നു വ്യായാമം തുടങ്ങി.
വ്യായാമത്തിനിടെ 5.26നു രാജ് കുഴഞ്ഞു വീഴുന്നത് ജിമ്മിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 20 മിനിറ്റോളം ഇത്തരത്തിൽ കിടന്ന രാജിനെ 5.45-നു ജിമ്മിൽ എത്തിയവരാണ് കാണുന്നത്.
ഉടൻ ആരക്കുന്നം എപി വർക്കി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്ക്‌കാരം - നാളെ വെള്ളിയാഴ്ച.
Tags:
വേർപാട്