Trending

പയ്യന്നൂർ: ഭക്ഷണം കഴിക്കുന്നതിനിടെ അസ്വാസ്ഥ്യം; വീട്ടമ്മ മരിച്ചു



കണ്ണൂർ പയ്യന്നൂരിൽ ഭക്ഷണം
കഴിക്കുന്നതിനിടെ അസ്വാസ്ഥ്യമുണ്ടായ വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിൽ പുത്തൻവീട്ടിൽ കമലാക്ഷിയാണ് (61-വയസ്സ്) ആണ് മരിച്ചത്. 

ശനിയാഴ്ച‌ രാവിലെ വീട്ടിൽ വച്ച് പ്രഭാത ഭക്ഷണം കഴിക്കുമ്പോഴാണ് അസ്വാസ്ഥ്യമുണ്ടായത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഹൃദയാഘാതമാണോ എന്ന് ഡോക്ടർമാർ പരിശോധിക്കുകയാണ്. ശ്വാസംമുട്ടലും അസ്വസ്‌ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ചുനാളുകളായി ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്‌ഥതകളുമായി ചികിത്സയിലായിരുന്നു. 

മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

മകൾ - സൗമ്യ. മരുമകൻ - പ്രേമൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ