പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ, ആദിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. പുലർച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയത്. തിരികെ വീട്ടിലെത്താതായപ്പോൾ മൊബൈൽ ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഫോൺ ലൊക്കേഷൻ നോക്കിയപ്പോഴാണ് മലമ്പുഴ ഡാം പരിസരത്താണെന്ന് മനസിലായത്.
നിഹാലിന്റെ ഫോണിന്റെ ലൊക്കേഷൻ നോക്കിയാണ് വെള്ളത്തിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയത്. തുടർന്നുള്ള തിരച്ചിലിൽ പുലർച്ചെയാണ് മൃതദേഹം കിട്ടുന്നത്. ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും.
നാഥൻ കുടുംബത്തിന് ക്ഷമപ്രദാനം ചൊരിയുമാരാകട്ടെ അല്ലാഹു മക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഇരുവരുടെ പേരിലും മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്