തിരുവനന്തപുരം: നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് (71-വയസ്സ്) അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മാതാവ് -
ഹബീബ ബീവി.
50ലധികം സിനിമകളിൽ അഭിനയിച്ച ഷാനവാസ് 1981ൽ പുറത്തിറങ്ങിയ 'പ്രേമഗീതങ്ങൾ' എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
2015ൽ അനീഷ് അൻവർ സംവിധാനം ചെയ്‌ത 'കുമ്പസാരം' എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
Tags:
വേർപാട്