Trending

എ.വി. തോമസ് മാസ്റ്ററുടെ സംസ്കാരം ഇന്ന്

 




തിരുവമ്പാടി (കോഴിക്കോട്): കേരളാ കോൺഗ്രസിൻ്റെ മുതിർന്ന നേതാവും  കോഴിക്കോട് ജില്ലാ മുൻ പ്രസിഡൻ്റും സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ റിട്ട.അധ്യാപകനുമായ കഴിഞ്ഞ ദിവസം നിര്യാതനായ തോണിപ്പാറക്കൽ എ.വി.തോമസിൻ്റെ (91-വയസ്സ്) എന്നവരുടെ സംസ്കാരം ഇന്ന് (06-07-2025-ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 02:15-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ. 

തിരുവമ്പാടി സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ്, താമരശ്ശേരി രൂപതാ മൈനർ സെമിനാരി അദ്ധ്യാപകൻ, രൂപതാ പാസ്‌റ്റ്റൽ കൗൺസിൽ അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ - പരേതയായ പി.ഡി.മേരി (റിട്ട.അധ്യാപിക) കോടഞ്ചേരി പൈകയിൽ കുടുംബാംഗം. 

മക്കൾ - ലീന തോമസ് (റിട്ട.പ്രിൻസിപ്പൽ, ജിഎച്ച്എസ്എസ് അരീക്കോട്), 
ബെനോ തോമസ് (റിട്ട. പ്രിൻസിപ്പൽ, സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, പരിയാപുരം), 
മനോജ് തോമസ് (അധ്യാപകൻ, എംഎസ്എൻ ഹയർസെക്കൻഡറി സ്കൂൾ, നിലമ്പൂർ), 
പരേതനായ ഡോ.വിനു തോമസ്. 

മരുമക്കൾ - നെൽസൻ ജോസഫ് വളയത്തിൽ - കൂടരഞ്ഞി (റിട്ട.പ്രിൻസിപ്പൽ, ഫാത്തിമാബി ഹയർസെക്കൻഡറി സ്കൂൾ, കൂമ്പാറ), 
നീന ഫ്രാൻസിസ് വണ്ടാനത്ത് - കൂടരഞ്ഞി (അധ്യാപിക, ജിഎച്ച്എസ്എസ് മങ്കട), 
ബിന്ദു അഗസ്റ്റിൻ നെല്ലിക്കുന്നേൽ - കരുളായി (പ്രധാനാധ്യാപിക, ജിഎച്ച്എസ്എസ് പൂക്കോട്ടുമ്പാടം), 
റിമ ആന്റണി മഞ്ഞക്കുന്നേൽ - തിരുവമ്പാടി (അയർലൻഡ്).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ