Trending

മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് വൈദ്യുതി ലൈന്‍ പൊട്ടി; ഷോക്കേറ്റ് സ്ത്രീ മരിച്ചു



കൊയിലാണ്ടി (കോഴിക്കോട്):
കൊയിലാണ്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. 

കുറവങ്ങാട് സ്വദേശി ഫാത്തിമ (65- വയസ്സ്) ആണ് മരിച്ചത്. 

മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനിന് മുകളില്‍ വീണാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15-ഓടെയായിരുന്നു അപകടം.

വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫാത്തിമ അപകടത്തില്‍പ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത കമ്പിയുടെ മുകളിലേയ്ക്ക് വീഴുകയും വൈദ്യുതി കമ്പി പൊട്ടി നിലത്തുവീഴുകയുമായിരുന്നു. ഫാത്തിമ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ പിടിച്ചതാണ് ഷോക്കേല്‍ക്കാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഓടിക്കൂടിയ നാട്ടുകാര്‍ വടി ഉപയോഗിച്ച് വൈദ്യുതി ലൈനില്‍നിന്ന് വിടുവിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ഫാത്തിമയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്ക് മരണം സംഭവിച്ചിരുന്നു. 

ഭര്‍ത്താവ് - ബാവോട്ടി, 

മക്കള്‍ - ഫൗമില, ഫാസില, ഫമറു, ഫൗസിദ. 

സഹോദരങ്ങള്‍ -  ബഷീര്‍, നിസാര്‍, ഹംസ, 

മരുമക്കള്‍ - നവാസ്, അന്‍സാര്‍, അഫ്സല്‍, ഹാഷിം.


അല്ലാഹുവെ ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കണെ, 
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ