ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കേരള ചാപ്റ്ററിന്റെ ഗവണ്മെന്റ് മേഖലയിലെ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡിന് കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് കോയ ടി കെ തെരെഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ അഴിയൂർ, വയനാട് ജില്ലയിൽ പടിഞ്ഞാറത്തറ, കൽപ്പറ്റ ഹോമിയോ ഡിസ്‌പെൻസറികളിലും വയനാട് ജില്ലാ ഗവണ്മെന്റ് ഹോമിയോ ഹോസ്പിറ്റലിൽ ആസ്ത്മ - അലർജി സ്പെഷ്യൽ ഓപിയിലും മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കുറ്റിക്കാട്ടൂർ ആണ് സ്വദേശം. ഡോക്ടർ
25 വർഷമായി കൊടുവള്ളിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നുണ്ട്
Tags:
latest news