താമരശ്ശേരി (കോഴിക്കോട്): താമരശ്ശേരി രൂപതാ വൈദികൻ ഇന്നലെ നിര്യാതനായ ഫാ. മാത്യു പുള്ളോലിക്കലിൻ്റെ (78-വയസ്സ്) സംസ്കാരം ഇന്ന് (09-05-2025-വെള്ളിയാഴ്ച) രാവിലെ 09:30-ന്
ഈരുട് സെന്റ്റ് ജോസഫ്‌സ് ദൈവാലയ സെമിത്തേരിയിൽ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
ഈരുട് വിയാനി വൈദിക മന്ദിരത്തിൽ
വ്യാഴാഴ്ച (08.05.2025) രാവിലെ 9.30 മണി മുതൽ ഈരൂട് വിയാനി വൈദിക മന്ദിരത്തിൽ
പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഭൗതികദേഹത്തിൽ ജീവിതത്തിൻ്റെ നാനാ തുറകളിൽപെട്ട നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു വരുന്നു.
1947 ജനുവരി 12ന് പാലാ രൂപതയിലെ പാളയം സെന്റ് മൈക്കിൾസ് ഇടവകയിൽ പരേതരായ പുള്ളോലിക്കൽ കുര്യാക്കോസ്- ഏലി ദമ്പതികളുടെ ഏഴുമക്കളിൽ അഞ്ചാമനായി ജനിച്ചു. കടപ്ലാമറ്റം, സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ് ജോസഫ്‌സ് മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു. തുടർന്ന് കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിലെ വൈദിക പരിശീലനത്തിനൊടുവിൽ പാളയം സെന്റ് മൈക്കിൾസ് ഇടവകയിൽ വെച്ച് 1974 ഡിസംബർ 18-ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു. 1974-ൽ കൂരാച്ചുണ്ട് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. അങ്ങാടിക്കടവ്, ആലക്കോട് എന്നീ ഇടവകകളിലും അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു. തുടർന്ന് രണ്ടാംകടവ്, അരീക്കാമല, കക്കാടംപൊയിൽ, ചെമ്പുകടവ്, പൂഴിത്തോട്, മഞ്ചേരി, കൂമംകുളം, കുപ്പായക്കോട്, ചാപ്പൻതോട്ടം, വിലങ്ങാട്, ചെമ്പനോട, കല്ലാനോട്, കൂരാച്ചുണ്ട്, കല്ലുരുട്ടി, കാക്കവയൽ, വാണിയമ്പലം, വലിയകൊല്ലി, വാലില്ലാപ്പുഴ
എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേയും മേഖല ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. 2019-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് ഈരൂട് വിയാനി വൈദിക മന്ദിരത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
(Late) അന്നക്കുട്ടി എള്ളുങ്കൽ, പുൽപ്പള്ളി, (Late) ത്രേസ്യാമ്മ മാലിയിൽ, മാനന്തവാടി, (Late) . കുര്യാക്കോസ് പുള്ളോലിക്കൽ, ചേർപ്പുങ്കൽ, (Late) ഏലിക്കുട്ടി പുതിയാപറമ്പിൽ, പാലാ, (Late) P.K. ജോസഫ് പുള്ളോലിക്കൽ ചേർപ്പുങ്കൽ, മേരി മാത്യു വയലുങ്കൽ, പങ്ങട എന്നിവർ സഹോദരങ്ങളാണ്.
'ഞാൻ എന്തായിരിക്കുന്നുവോ, അത് ദൈവകൃപയാലാണ്' എന്ന ആപ്തവാക്യത്തിൽ അടിയുറച്ച് ജീവിച്ചിരുന്ന മാത്യു പുള്ളോലിക്കലച്ചൻ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ അസൗകര്യങ്ങൾ മാത്രം കൈമുതലുണ്ടായിരുന്ന ഇടവകകളിൽ തന്റെ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു.
Tags:
വേർപാട്